കണ്ണൂർ: കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഫയർ ഫോഴ്സിന്റെ നേതൃത്വത്തിൽ കണ്ണൂ‌ർ പരിധിയിൽ പൊതുസ്ഥലങ്ങൾ വെള്ളം ചീറ്റി അണുവിമുക്തമാക്കി. പാപ്പിനിശേരി പഞ്ചായത്ത്, കണ്ണൂ‌‌‌ർ മാ‌ർക്കറ്റ് തുടങ്ങിയ ഭാഗങ്ങളിലായിരുന്നു ഇടപെടൽ. ജനങ്ങളുടെ തിരക്ക് വ്യാപകമായ മേഖലയാണ് കണ്ണൂർ മാർക്കറ്റ്. ഇന്ന് കൂടുതൽ സ്ഥലങ്ങളിൽ ഫയർ ഫോഴ്സെത്തും.