കാസർകോട്: കൊറോണ വ്യാപനം തടയാനുള്ള സർക്കാർ നിയന്ത്രണ നിർദേശം ലംഘിക്കുന്ന വർക്കെതിരെയുള്ള പൊലീസ് നടപടി കാസർകോട് ജില്ലയിൽ ശക്തമാക്കി. ലോക് ഡൗൺ നിർദ്ദേശം ലംഘിച്ചതിന് ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ 19 കേസുകൾ രജിസ്റ്റർ ചെയ്തു. നിയമം ലംഘിച്ച 20 പേരെ അറസ്റ്റ് ചെയ്തു. ബൈക്കുകൾ ഉൾപ്പെടെ 16 വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു. ഉന്നത പൊലീസ് അധികാരികൾ കാസർകോട് ക്യാമ്പ് ചെയ്ത് ഡിവൈ. എസ്. പിമാർക്ക് ചുമതല നൽകിയതിന് ശേഷമാണ് നിയമം ലംഘിക്കുന്നവർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കാൻ തുടങ്ങിയത്.
നിയമം ലംഘിക്കുന്നവരുടെ വാഹനങ്ങളുടെ താക്കോൽ പൊലീസ് പിടിച്ചെടുക്കുന്നുണ്ട്. 21 ദിവസം കഴിഞ്ഞു മാത്രമേ താക്കോലുകൾ ഉടമസ്ഥന് തിരിച്ചു കൊടുക്കുകയുള്ളൂ. വീട്ടിൽ നിന്ന് പുറത്തിറങ്ങുന്നവരെ നിയന്ത്രിക്കാനും പറഞ്ഞയക്കാനും എറണാകുളം സിറ്റി പൊലീസ് കമ്മീഷണർ വിജയ് സാഖറെ, എസ്.പിമാരായ പി.എസ് സാബു, സാബു മാത്യു, ഡി. ശില്പ എന്നിവർ ഇന്നലെ കാസർകോട് നഗരത്തിലിറങ്ങി.