കൂത്തുപറമ്പ്:ലോക്ക് ഡൗണിന്റെ ഭാഗമായി കൂത്തുപറമ്പ് മേഖലയിൽ പൊലീസ് നടപടി ശക്തമാക്കി. വ്യക്കമായ കാരണങ്ങളില്ലാതെ റോഡിലിറക്കിയ മുപ്പതോളം വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അധികൃതർ നൽകിയ മുന്നറിയിപ്പ് അക്ഷരംപ്രതി ആളുകൾ നടപ്പിലാക്കുന്ന കാഴ്ച്ചയാണ് ഇന്നലെ കൂത്തുപറമ്പിൽ കണ്ടത്.

ബൈക്കുകൾ, കാറുകൾ എന്നിവയാണ് പൊലീസ് കസ്റ്റഡിയിലെടുത്തവയിലേറെയും. കഴിഞ്ഞ ദിവസങ്ങളിൽ നിന്നും വിത്യസ്ഥമായി ചുരുക്കം ചില ആളുകൾ മാത്രമെ പുറത്തിറങ്ങിയിരുന്നുള്ളു. കൂത്തുപറമ്പ് ടൗണിൽ ഏതാനും മെഡിക്കൽ സ്റ്റോറുകളും, നിത്യോപയോഗ സാധനങ്ങളുടെ ഷോപ്പുകളും മാത്രമെ തുറന്നിരുന്നുള്ളു. തുറന്ന സ്ഥാപനങ്ങളിൽ സുരക്ഷാ ക്രമീകരണങ്ങൾ പാലിച്ചുകൊണ്ടാണ് ആളുകൾ എത്തിച്ചേർന്നത്.

. (ക്യാപ്ഷൻ തിരക്കൊഴിഞ്ഞ കൂത്തുപറമ്പ് ടൗൺ, ബസ് സ്റ്റാൻഡ്