കണ്ണൂർ: ജില്ലയിൽ സാമൂഹ്യക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചു. 135 ബാങ്കുകളിലൂടെ 1060 ബിൽ കലക്ടർമാരെയാണ് പെൻഷൻ വിതരണത്തിനായി നിയോഗിച്ചിട്ടുള്ളത്. ഇവർ ഗുണഭോക്താക്കളുടെ വീടുകളിൽ നേരിട്ട് എത്തി പെൻഷൻ തുക കൈമാറും.
മാസ്‌ക്, സാനിറ്റൈസർ എന്നിങ്ങനെയുള്ള സുരക്ഷാ സംവിധാനങ്ങളോടെയാണ് ബിൽ കളക്ടർമാർ വീടുകളിൽ പെൻഷൻ എത്തിച്ചു കൊടുക്കുന്നത്.
സാമൂഹ്യ സുരക്ഷാ പെൻഷൻ പരമാവധി വീടുകളിൽ നേരിട്ട് ചെന്ന് പെൻഷൻകാരുടെ കയ്യിൽ തന്നെ നൽകണമെന്ന് ജോയിന്റ് രജിസ്ട്രാർ (ജനറൽ) നിർദേശിച്ചു. നിരീക്ഷണത്തിൽ കഴിയുന്നവരുടെ വീടുകളിൽ പോകുവാൻ പ്രയാസമുണ്ടെങ്കിൽ ഭരണ സമിതിയുമായി ചർച്ച ചെയ്ത് പെൻഷൻ വീട്ടിലെത്തിക്കുവാൻ മറ്റു വഴികൾ ആലോചിക്കാവുന്നതാണ്. അതും പ്രാബല്യത്തിൽ വരുത്തുവാൻ സാധിക്കുന്നില്ലെങ്കിൽ ഭാവിയിൽ ഒരു പരാതിയ്ക്കും ഇടവരുത്താത്ത രീതിയിൽ പെൻഷൻ ബാങ്ക് അക്കൗണ്ടിൽ തുക നിക്ഷേപിക്കാം. പ്രതിസന്ധി കാലത്ത് ജനങ്ങളുടെ കയ്യിൽ തന്നെ പണമെത്തിക്കുക എന്ന സർക്കാറിന്റെ സദുദ്ദേശം നടപ്പിലാക്കാൻ ബന്ധപ്പെട്ട ജീവനക്കാർ പ്രവർത്തിക്കണമെന്നും ജോയിന്റ് രജിസ്ട്രാർ ആവശ്യപ്പെട്ടു.
രണ്ടുമാസ പെൻഷൻ
1,79,174 പേർ
42,53,42,800 രൂപ