കണ്ണൂർ: ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ താൽക്കാലിക അടിസ്ഥാനത്തിൽ ജെ .എച്ച് .ഐ മാരെ ടെലിഫോണിക് ഇന്റർവ്യൂ വഴി നിയമിക്കുന്നു. പ്ലസ് ടു പാസ്, ഡിപ്ലോമ ഇൻ ഹെൽത്ത് ഇൻസ്‌പെക്ടർ കോഴ്സ്/ഡിപ്ലോമ ഇൻ പബ്ലിക് ഹെൽത്ത്/എം .പി .എച്ച് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ ബയോഡാറ്റയും പേര്, അഡ്രസ്, ഫോൺ നമ്പർ എന്നീ വിവരങ്ങളും careernhmknr@gmail.com എന്ന ഇ മെയിൽ വിലാസത്തിൽ മാർച്ച് 28 ന് രാവിലെ ഒമ്പത് മണിക്ക് മുമ്പായി സമർപ്പിക്കണം. തപാൽ മുഖാന്തിരമോ നേരിട്ടോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. ടെലിഫോൺ വഴി ഇന്റർവ്യൂ നടത്തിയാണ് നിയമനം.