മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ കോറോണ വൈറസ് ബാധ പ്രതിരോധത്തിന്റെ ഭാഗമായി രാസലായനി ഉപയോഗിച്ച് അണുവിമുക്തമാക്കി. എയർപോർട്ട് ഫയർ സ്റ്റേഷൻ ജീവനക്കാരുടെ നേതൃത്വത്തിലാണ് ടെർമിനൽ കെട്ടിടവും പരിസരവും അണുവിമുക്തമാക്കിയത്.
നേരത്തെ കണ്ണൂർ വിമാനത്താവളം വഴി യാത്ര ചെയ്ത കതിരൂർ സ്വദേശിക്ക് ഒമാനിൽ കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ യാത്രക്കാരനുമായി ഇടപഴകിയ ജീവനക്കാരെ സി.സി.ടി.വി പരിശോധിച്ച് നിരീക്ഷണത്തിൽ പോകാൻ നിർദേശിച്ചിരുന്നു. വിമാന സർവീസുകൾ എല്ലാം താൽക്കാലികമായി നിർത്തിയിരുന്നു. അതുകൊണ്ടാണ് ഈ അവസരത്തിൽ വിമാനത്താവളം അണുവിമുക്തമാക്കാൻ തിരഞ്ഞെടുത്തത് എന്ന് കിയാൽ അധികൃതർ പറഞ്ഞു.