കണ്ണൂർ :കൊറോണ ജാഗ്രത നിർദേശങ്ങൾ ലംഘിച്ചതിന് 246 പേർ ജില്ലയിൽ അറസ്റ്റിലായി. സർക്കാർ ഉത്തരവ് ലംഘിച്ചതിന് 278 സംഭവങ്ങളിലായി 849 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.തുടർന്നുള്ള ദിവസങ്ങളിലും പൊലീസ് പരിശോധന ശക്തമാക്കുമെന്ന് ജില്ലാ പൊലീസ് ചീഫ് യതീഷ് ചന്ദ്ര പറഞ്ഞു.