കണ്ണൂ‌‌ർ:ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ അനിവാര്യമായും തുറന്നു പ്രവർത്തിക്കേണ്ട വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർക്കുള്ള പാസിന് അതത് തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ വഴി അപേക്ഷ നൽകണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ചെറിയ കടകൾക്ക് രണ്ട്, ഇടത്തരം കടകൾക്ക് അഞ്ച്, അത്യാവശ്യം വലിയ കടകൾക്ക് 10, സൂപ്പർമാർക്കറ്റുകൾക്ക് പരമാവധി 15 എന്ന തോതിലാണ് പാസുകൾ അനുവദിക്കുക. ഇവയിൽ ഒരു പാസ് കടയുടമയ്ക്കും ബാക്കിയുള്ളത് ജീവനക്കാർക്കുമായിരിക്കും.
ഫോട്ടോ, സ്ഥാപനത്തിന്റെ പേരും അഡ്രസും, അപേക്ഷകന്റെ പേരും അഡ്രസും എന്നിവ സഹിതമാണ് അപേക്ഷകൾ നൽകേണ്ടത്. ലഭിക്കുന്ന അപേക്ഷകൾ ആവശ്യമായ പരിശോനധയ്ക്ക് ശേഷം തദ്ദേശ സ്ഥാപന സെക്രട്ടറിമാർ ബന്ധപ്പെട്ട ഡിവൈഎസ്പിക്ക് കൈമാറണം. ഡിവൈഎസ്പി നൽകുന്ന പാസ്സുകൾ തദ്ദേശ സ്ഥാപന സെക്രട്ടറിമാർ ശേഖരിച്ച് ബന്ധപ്പെട്ടവർക്ക് വിതരണം ചെയ്യണം.