ഇരിട്ടി: കൊറോണ വൈറസ് വ്യാപനത്തിനെതിരെ തെറ്റിദ്ധാരണ പരത്തുംവിധം സോഷ്യൽ മീഡിയയിലൂടെ വ്യാജസന്ദേശം പ്രചരിപ്പിച്ച യുവാവിനെതിരെ മുഴക്കുന്ന് പൊലീസ് കേസെടുത്തു. മുഴക്കുന്ന് മുസ്ലിം പള്ളിക്കു സമീപം പള്ളിമുക്ക് സ്വദേശി മുഹമദ് അസ്ലം (32)നെതിരെയാണ് സൈബർ നിയമപ്രകാരം കേസെടുത്തത്.

കൊവിഡ് 19 രോഗത്തിന് കാരണമായ കൊറോണ വൈറസ് വ്യാപനമെന്നത് വ്യാജമാണെന്നും കബളിക്കലാണെന്നുമാണ് മുഹമ്മദ് അസ്ലം ഫേസ് ബുക്കിലൂടെ പ്രചരിപ്പിച്ചത് . നാട്ടിൽ കലാപവും തെറ്റിദ്ധാരണയും പരത്താനുള്ള ഈ വ്യാജ പ്രചരണത്തിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ മുഴക്കുന്ന് മേഖലാ സെക്രട്ടറി പി.സുകേഷ് നൽകിയ പരാതിയിലാണ് മുഴക്കുന്ന് പ്രിൻസിപ്പൽ എസ്.ഐ എം. എൻ. ബിജോയി മുഹമ്മദ് അസ്ലമിനെതിരെ കേസെടുത്തിട്ടുള്ളത്.