കണ്ണൂർ:തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ സഹായിക്കുവാൻ 1000 ക്ലോസഡ് ഗ്രൂപ്പുമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തനം ആരംഭിച്ചു. ഇതിന്റെ ഭാഗമായി കണ്ണൂർ ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും പ്രവർത്തനം തുടങ്ങി.100 അംഗങ്ങളാണ് ഒരോ ഗ്രൂപ്പിലുള്ളത്
കോവിഡ് ക്വാറന്റെയിൻ കഴിയുന്നവർക്ക് ഓൺലൈൻ കൗൺസിലിംഗ് സംവിധാനം ഒരുക്കും. പഞ്ചായത്തും ഭരണ സംവിധാനവും ഒരുക്കിയ സൗകര്യങ്ങൾ പൊതുജനങ്ങൾക്ക് ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിന് ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കും. ഇന്നലെ വിവിധ ക്ലോസഡ് ഗ്രൂപ്പിൽ വന്ന നിർദ്ദേശങ്ങൾ തദ്ദേശഭരണ സമിതിക്കും ജില്ലാ ക്യാമ്പയിൻ സെല്ലുകൾക്കും കൈമാറി.