police-checking

കണ്ണൂർ: പൊലീസിനിത് ദുരിതകാലം. കൊറോണ വൈറസ് വ്യാപിക്കാതിരിക്കാൻ രാപ്പകലില്ലാതെ റോഡിൽ പെടാപാട് പെടുന്ന പൊലീസുകാരിൽ പലർക്കും ആവശ്യത്തിനുള്ള മുൻകരുതൽ നടപടികളില്ല.

പൊലീസിന്റെ ശക്തമായ ഇടപെടൽ മൂലം നിർദ്ദേശവും നിയമവും ലംഘിച്ച് ഓടുന്ന വാഹനങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. പക്ഷേ, നിയമലംഘനം നടത്തുന്നവരെ കൈയ്യോടെ പിടികൂടാൻ നിയോഗിക്കപ്പെട്ടിട്ടുള്ള പൊലീസിന്റെ സുരക്ഷ ഉറപ്പുവരുത്താൻ കാര്യമായ നടപടി ഉണ്ടാവുന്നില്ലെന്നാണ് ആക്ഷേപം. പരിശോധനാ സംഘത്തിന് അത്യാവശ്യം വേണ്ടുന്ന സാനിറ്റൈസർ ആവശ്യത്തിന് വിതരണം ചെയ്തിട്ടില്ല. മാത്രമല്ല, മാസ്കും കൈയ്യുറയും ഇല്ലാതെയാണ് മിക്ക സ്ഥലങ്ങളിലും പരിശോധന നടക്കുന്നത്. പരിശോധനയ്ക് വിധേയമാകുന്ന വാഹനങ്ങളിൽനിന്ന് പരമാവധി അകലം പാലിക്കണമെന്ന് നിർദ്ദേശം ഉണ്ടെങ്കിലും വാഹനങ്ങളുടെ എണ്ണംകൂടി വരുമ്പോൾ ഇതൊന്നും പാലിക്കാൻ കഴിയാറില്ല.