ഇരിട്ടി: ലോക്ക് ഡൗൺ നിലനിൽക്കെ പുറത്തിറങ്ങാൻ കഴിയാതെ ജനങ്ങൾ പട്ടിണിയിലേക്ക് പോകുന്ന അവസ്ഥയിൽ കൃഷിക്കാർക്ക് അവരുടെ കശുഅണ്ടി, റബ്ബർ അടക്കമുള്ള കാർഷികോത്പന്നങ്ങൾ വിറ്റഴിക്കാൻ സാധിക്കാത്ത അവസ്ഥയിലാണ്. അതുകൊണ്ടുതന്നെ ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും മലഞ്ചരക്ക് കടകൾ തുറക്കാൻ അനുവാദം നൽകണമെന്ന് സണ്ണി ജോസഫ് എം.എൽ.എ മുഖ്യമന്ത്രിയോടും കൃഷിമന്ത്രിയോടും ആവശ്യപ്പെട്ടു.