മൊത്തം വരവ് 95,97, 93,654
മൊത്തം ചെലവ് 51,99,45,002
നീക്കിയിരിപ്പ് 43,98,48,652
പദ്ധതികൾക്കായി വകയിരുത്തിയ തുക -
പി.എം.എ.വൈ.ലൈഫ് സമ്പൂർണ്ണ ഭവന പദ്ധതി - 1 കോടി 20 ലക്ഷം
പുതിയ ബസ് സ്റ്റാന്റ് - 3 കോടി
പശ്ചാത്തല വികസനം -8 കോടി 27 ലക്ഷം
സമഗ്ര കാർഷിക വികസനം -
1 കോടി 15 ലക്ഷം
ക്ഷീര വികസനം - 40 ലക്ഷം
നഗരസഭ ഓഫീസ് വിപുലീകരണം -
40 ലക്ഷം
ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് സ്കോളർഷിപ്പ് - 35 ലക്ഷം
അങ്കണവാടി പോഷകാഹാര വിതരണം - 70 ലക്ഷം
പ്രൈമറി സ്കൂളുകളിൽ പ്രഭാത ഭക്ഷണം - 12 ലക്ഷം
സ്കൂളുകൾക്ക് ഫർണ്ണിച്ചറുകൾ -
30 ലക്ഷം
ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിച്ച സ്കൂളുകൾക്ക് ടോയലറ്റ് നിർമ്മാണം - 20 ലക്ഷം
താലൂക്ക് ആശുപത്രി ഡയാലിസിസ് സെന്റർ പ്രവർത്തന ചെലവ് -
25 ലക്ഷം
വനിതാ സ്വയം തൊഴിൽ സംരംഭം -
15 ലക്ഷം
വീട് റിപ്പയർ ധനസഹായം -
60 ലക്ഷം
മുതിയലം മിനി സ്റ്റേഡിയം -
25 ലക്ഷം
പയ്യന്നൂർ: ഉത്പാദന മേഖലക്കും അടിസ്ഥാന സൗകര്യ വികസനത്തിനും ഊന്നൽ നൽകിയുള്ള പയ്യന്നൂർ നഗരസഭയുടെ ബഡ്ജറ്റ് വൈസ് ചെയർപേഴ്സൺ കെ.പി.ജ്യോതി അവതരിപ്പിച്ചു. ചെയർമാൻ ശശി വട്ടക്കൊവ്വൽ അദ്ധ്യക്ഷത വഹിച്ചു.
കൊറോണ രോഗ ഭീഷണി പരിഗണിച്ച് ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ച് ബഡ്ജറ്റ് അവതരണത്തിന് കൂടുതൽ സമയം എടുക്കാതെ ചർച്ചകൾ ഒന്നും ഇല്ലാതെ ഏകകണ്ഠമായാണ് ബഡ്ജറ്റ് അവതരിപ്പിച്ചത്.
സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്ന നവകേരള മിഷന്റെ പ്രവർത്തന ദിശയിൽ കഴിഞ്ഞ വർഷങ്ങളിൽ നടപ്പിലാക്കി വന്ന പദ്ധതികളുടെ ഗുണഫലങ്ങൾ നിലനിർത്തുന്നതിന് ആവശ്യമായ നടപടികൾക്കാണ് ബഡ്ജറ്റിൽ ഊന്നൽ നൽകിയിട്ടുള്ളത്.
തരിശു നിലങ്ങൾ കൃഷിയോഗ്യമാക്കുവാനും പച്ചക്കറി ഉൽപ്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കാനും കാർഷിക ഉൽപ്പന്നങ്ങളുടെ വർദ്ധനവിനും ബഡ്ജറ്റിൽ മുൻഗണന നൽകുന്നു. പാലുൽപ്പാദനത്തിൽ സ്വയം പര്യാപ്തതക്കായി നാടൻ, സങ്കരയിനം പശുക്കളുടെ വർദ്ധനവിനും പരിപാലനത്തിനും,മത്സ്യ സമ്പത്ത് വർദ്ധിപ്പിക്കുന്നതിനും ഉള്ള പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുന്നു .
പി.എം.എ.വൈ. ലൈഫ് പദ്ധതിയിലൂടെ അനുവദിക്കപ്പെട്ട മുഴുവൻ വീടുകളും പൂർത്തിയാക്കുന്നതിനുള്ള പ്രവർത്തനം ത്വരിതപ്പെടുത്തും.
ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് ഇടറോഡുകൾ അഭിവൃദ്ധിപ്പെടുത്തുകയും പട്ടണത്തിന്റെ വികസനം ത്വരിതപ്പെടുത്തുകയും ചെയ്യും.
സംസ്ഥാന സർക്കാർ എനർജി മാനേജ്മെന്റ് സെന്റർ മുഖേന പുതിയ സ്ട്രീറ്റ് ലൈൻ സംവിധാനം ഏർപ്പെടുത്തുന്ന പദ്ധതി പ്രവർത്തനം നഗരസഭയിൽ പുരോഗമിച്ചു വരികയാണ്.
പട്ടികജാതി ക്ഷേമം ലക്ഷ്യമിട്ട്, പദ്ധതികൾക്ക് ഊന്നൽ നൽകിയിട്ടുണ്ട്.