കണ്ണൂർ: കൊറോണ ബാധ സംശയിച്ച് ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുവരുടെ എണ്ണം 10151 ആയി. 87 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. നിലവില്‍ 43 പേര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലും, 19 പേര്‍ ജില്ലാ ആശുപത്രിയിലും 25 പേര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ ജില്ലയില്‍ നിന്നും 291 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 215 എണ്ണത്തിന്റെ ഫലം നെഗറ്റീവ് ആണ്. തുടര്‍ പരിശോധനയില്‍ രണ്ട് എണ്ണത്തിന്റെ ഫലം പോസിറ്റീവാണ്. 59 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.