ചെറുപുഴ: പെരിന്തട്ട ചേമനയിൽ നിരത്തിൽ കൂട്ടം കൂടി നിന്ന ഏഴുപേർക്കെതിരെ കഴിഞ്ഞദിവസം പെരിങ്ങോം പൊലീസ് കേസ്സെടുത്തു. ദിനേശൻ (48), കെ.വി. സതീഷ് (37), കെ.പ്രിയേഷ് (37), കെ. ഹരി (37), രാജു (40), പ്രകാശൻ (48), പ്രദീപ് (41) എന്നിവർക്കെതിരെയാണ് നടപടി. നിർദ്ദേശം ലംഘിച്ച് വാഹനവുമായി നിരത്തിലിറങ്ങിയതിന് പെരിങ്ങോം ചിലകിലെ മണിയൻ (49), തിമിരി കൂത്തമ്പലത്തെ ഷറഫുദീൻ (36), എരമം കടയക്കരയിലെ കെ.വി. നിഷാന്ത് (35), എം.വി. ലിപിൻ (33) എന്നിവർക്കെതിരെയും കേസെടുത്തു.