കണ്ണർ:ബസ് സ്റ്റാൻഡ് , എൻ.ജി.ഒ യൂനിയൻ ബിൽഡിംഗിന് ചുവടെയുള്ള കടവരാന്ത, സ്റ്റേഡിയം പരിസരത്തെ കടവരാന്തകൾ തുടങ്ങി വിവിധ ഇടങ്ങളിലായി കഴിഞ്ഞുകൂടുന്നവർക്ക് താൽക്കാലിക താമസസൗകര്യമൊരുക്കി ജില്ലാഭരണകൂടവും പൊലീസും. തുറന്ന സ്ഥലത്ത് കൂട്ടം കൂടി കിടന്നുറങ്ങുന്നത് ഭീഷണിയാകുന്നതിനാലാണ് ജില്ലാ ഭരണകൂടവും പൊലിസും ചേർന്ന് ഇവരെ വ്യത്യസ്ത സ്ഥലങ്ങളിലായി പാർപ്പിച്ചത്.
കണ്ണൂർ ടൗൺഹൈസ്‌കൂൾ, സ്റ്റേഡിയം പവലിയൻ, പോളിടെക്നിക്ക് എന്നിവിടങ്ങളിലായാണ് ഇവർക്ക് താൽക്കാലിക ഷെൽട്ടറുകൾ ഒരുക്കിയത്. വിവിധ സ്ഥലങ്ങളിൽ തൊഴിലെടുക്കുന്നവരും നിർമ്മാണ മേഖലയിൽ ജോലി ചെയ്യുന്നവരും ഭിക്ഷാടനം നടത്തുന്നവരും മനോ വൈകല്യമുള്ളവരെയുമാണ് മാറ്റി പാർപ്പിച്ചത്.