കാസർകോട്: ഫെബ്രുവരി 20നു ശേഷം സംസ്ഥാനത്തിന് പുറത്ത് നിന്ന് കാസർകോട്ടേക്ക് വന്ന മുഴുവനാളുകളും വീട്ടിൽ ഒറ്റക്ക് മുറികളിൽ നിരീക്ഷണത്തിൽ കഴിയണമെന്നും മറ്റൊരാളുമായും യാതൊരു കാരണവശാലും ബന്ധപ്പെടാൻ പാടില്ലെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ഡോ. ഡി സജിത് ബാബു അറിയിച്ചു.

അറുപത് വയസിന് മുകളിൽ പ്രായമുള്ളവർ, ഗർഭിണികൾ, കിടപ്പിലായ രോഗികൾ, ഡയാലിസിസ് രോഗികൾ, കാൻസർ രോഗികൾ, പ്രമേഹ രോഗികൾ, വൃക്കരോഗികൾ, ഹൃദയ സംബന്ധമായ രോഗമുള്ളവർ തുടങ്ങി ജീവിതശൈലി രോഗത്തിന് സ്ഥിരം മരുന്ന് കഴിക്കുന്നവർ തുടങ്ങിയവർ നിർബന്ധമായും മറ്റൊരാളുമായി ബന്ധപ്പടാതെ സ്വന്തം വീടുകളിൽ വാതിലുകൾ അടച്ച് വായുസഞ്ചാരമുള്ള മുറികളിൽ കഴിയണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.