മാഹി:തൊഴിൽ ശാലകൾ അടച്ച് പൂട്ടലിലേക്ക് നിങ്ങിയപ്പോൾ, മാഹിയിലെ വിവിധ ബാറുകളിൽ ജോലി ചെയ്യുന്ന 32 അസം, ത്രിപുര തൊഴിലാളികൾക്ക് ശുചിത്വ ശീലം പകർന്ന് അഴിയൂർ ഗ്രാമ പഞ്ചായത്തും ആരോഗ്യ വകുപ്പും .കൈ കഴുകുന്ന ശീലവും വ്യക്തി ശുചിത്വം ,പരിസര ശുചിത്വം ശീലം എന്നിവ നേരിൽ വിശദികരിച്ച് നൽകി . തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്തിന്റെ പരിസരം അവരെ കൊണ്ട് തന്നെ ശുചിയാക്കി, പാഴ് വസ്തുക്കൾ ശേഖരിച്ച് സൂക്ഷിച്ച് പ്രത്യേക കവറിൽ സൂക്ഷിക്കുന്ന രിതീ പഠിപ്പിച്ച്, പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ഹരിത കർമ്മ സേനക്ക് നൽകുവാനുള്ള സംവിധാനം ഏർപ്പാടാക്കി .
മാഹിയിൽ ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികൾ അഴിയൂർ പഞ്ചായത്തിൽപെട്ട ചാരാംങ്കയിലെ താൽക്കാലിക കെട്ടിടത്തിലാണ് താമിക്കുന്നത്. ചെറിയ കെട്ടിടത്തിൽ കൂടുതൽ പേരെ താമസിപ്പിക്കുന്നതിന് ഇതിന്റെ ഉടമയ്ക്ക് നോട്ടീസ് നൽകുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
വാർഡ് മെമ്പർ മഹിജ തോട്ടത്തിൽ, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽ ഹമീദ്, ഹെൽത്ത് ഇൻസ്‌പെക്ടർ വി.കെ.ഉഷ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ റീന, ഫാത്തിമ, സിവിൽ പോലിസ് ഓഫിസർ സാദിഖ് എന്നിവരാണ് ബോധവത്കരണത്തിന് നേതൃത്വം നൽകിയത്.