67,25,13,289 രൂപ വരവും 54,71,27,000 രൂപ ചെലവും 12, 53, 86,289 രൂപ നീക്കിയിരിപ്പും
കെ. രഞ്ജിത്ത്
തളിപ്പറമ്പ്: ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ച് തളിപ്പറമ്പ് നഗരസഭാ ബഡ്‌ജറ്റ്
അവതരിപ്പിച്ചു. വരവ് - ചെലവ് കണക്ക് മാത്രം അവതരിപ്പിച്ച് കേവലം 10 മിനിറ്റിനകം ബഡ്‌ജറ്റവതരണം പൂർത്തിയാക്കുകയും ചെയ്തു. നഗരസഭാ വൈസ് ചെയർപേഴ്സൺ വത്സലാ പ്രഭാകരനാണ് ബഡ്‌ജറ്റ് അവതരിപ്പിച്ചത്. ഭരണഘടനാപരമായ ഉത്തരവാദിത്വം നിറവേറ്റി കൗൺസിൽ പിരിയുന്നതായി അധ്യക്ഷത വഹിച്ച നഗരസഭാ ചെയർമാൻ മഹമൂദ് അള്ളാംകുളം അറിയിച്ചു. ബഡ്‌ജറ്റ്അവലോകനവും തുടർ ചർച്ചയും ലോക്ക് ഡൗൺ അവസാനിച്ച ശേഷം ചേരുന്ന കൗൺസിലിൽ നടക്കും. അന്ന് മാത്രമേ പുതിയ പദ്ധതികൾ സംബന്ധിച്ച അറിയിപ്പ് ലഭ്യമാവുകയുള്ളൂ.