ആലക്കോട്: എസ്.ബി.ഐയുടെ ആലക്കോട് ന്യൂബസാറിലുള എ.ടി.എമ്മിന്റെ ഡോറുകൾ തകർത്ത് കവർച്ചാശ്രമം നടത്തിയ സംഭവത്തിലെ പ്രതിയെ പൊലീസ് അറസ്റ്റുചെയ്തു. മണക്കടവ് സ്വദേശി മുളങ്കുന്നത്ത് സുഭാഷ് (40 ) ആണ് പിടിയിലായത്. ആലക്കോട് സി.ഐ കെ.ജെ. വിനോയി ആണ് ഇന്നലെ ഉച്ചയ്ക്ക് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി സംശയിക്കുന്നു.

ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രിയിലാണ് കവർച്ചാശ്രമം നടന്നത്. പ്രതിയെ തളിപ്പറമ്പ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി.