കാസർകോട്: 34 പേർക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ചതോടെ കാസർകോട്ടും സംസ്ഥാനത്തും ആശങ്ക കനത്തു. സർക്കാരും ആരോഗ്യവകുപ്പും പൊലീസും നൽകിയ മുന്നറിയിപ്പുകൾ അവഗണിച്ചതിന്റെ ഫലമാണ് ജില്ല നേരിടുന്നത്.
കൊറോണ പിടിപെട്ടതായി കണ്ടെത്തിയിട്ടും രോഗ ലക്ഷണം കാണിച്ചു തുടങ്ങിയിട്ടും സർക്കാർ നിയന്ത്രണങ്ങൾ വകവെക്കാതെ നാട്ടിലാകെ ചുറ്റിക്കറങ്ങുകയും രോഗ വ്യാപനത്തിന് സഹായിക്കുകയും ചെയ്തതാണ് വലിയ വിപത്തിലെത്തിച്ചത്.കൊറോണ സ്ഥിരീകരിച്ച പലരിൽ നിന്നും രോഗം പകർന്നുവെന്നാണ് ഇന്നലെ പുറത്തുവിട്ട റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നത്. സമൂഹവ്യാപനത്തിലേക്ക് എത്തിക്കാതിരിക്കാൻ കടുത്ത നിയന്ത്രണം ജില്ലയിൽ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
മെഡിക്കൽ കോളേജ്
പ്രവർത്തനക്ഷമമാക്കും
കാസർകോട് മെഡിക്കൽ കോളേജ് പ്രവർത്തന ക്ഷമമാക്കുന്നതിന് ത്വരിതഗതിയിലുള്ള നടപടികൾ സ്വീകരിച്ചുവരുന്നതായി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചിട്ടുണ്ട്.
കേന്ദ്ര സർവകലാശാലയിലടക്കം പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കി ചികിത്സ നൽകും. കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ കൊറോണ ചികിത്സക്ക് പ്രത്യേകം സൗകര്യവും ഏർപ്പെടുത്തും വിദേശ രാജ്യങ്ങളിൽ നിന്ന് പ്രത്യേകിച്ച് ഗൾഫിൽ നിന്ന് വന്നവരും പ്രത്യേക നിരീക്ഷണത്തിൽ വീട്ടിൽ തന്നെ കഴിയണമെന്ന കർശന നിർദ്ദേശമുണ്ട്