നീലേശ്വരം: ഇന്നലെ അന്തരിച്ച എൻ. ത്രിവിക്രമ പ്രഭുവിന്റെ (എൻ.ടി. പ്രഭു) വിയോഗത്തോടെ നീലേശ്വരത്തിന് നഷ്ടപ്പെട്ടത് മികച്ച സംഘാടകനെ. വ്യാപാരി വ്യവസായി ഏകോപന സമിതി നീലേശ്വരത്ത് കെട്ടിപ്പടുക്കുന്നതിലും സംഘടനയെ സജീവമാക്കുന്നതിലും മുഖ്യ പങ്കുവഹിച്ചു. വ്യാപാരികളുടെ ഏതുപ്രശ്നം വന്നാലും അതിൽ ഇടപെട്ട് പരിഹാരം കാണുന്നതിൽ ഇദ്ദേഹം മുന്നിലുണ്ടാവും.
വ്യാപാര ഭവനു വേണ്ടി സ്ഥലം എടുക്കുന്നതിലും അതിൽ ബിൽഡിംഗ് കെട്ടിപ്പടുക്കുന്നതിലും പ്രഭു മുന്നിലുണ്ടായിരുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡന്റ്, ജില്ലാ കമ്മറ്റി അംഗം, വെൽഫെയർ സൊസൈറ്റി പ്രസിഡന്റ്, വള്ളിക്കുന്ന് മഹേശ്വരി ക്ഷേതം പ്രസിഡന്റ്, റോട്ടറി ക്ലബ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു.