ഇരിട്ടി : സ്‌കൂൾ വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി എന്ന കേസിൽ ഖത്തീബിനെ ആറളം പൊലീസ് അറസ്റ്റ് ചെയ്തു. കീഴപ്പള്ളി പുതിയങ്ങാടി സ്വദേശിയും മയ്യിൽ ബദർ ജുമാസ്ജിദ് ഖത്തീബുമായിരുന്ന മുഹമ്മദ് ഫൈസി ഇർഫാനാണ് അറസ്റ്റിലായത്. യു ട്യൂബിൽ പാട്ട് പഠിപ്പിക്കാമെന്ന് പറഞ്ഞ് കുട്ടികളെ കൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കുകയായിരുന്നു എന്നാണ് കേസ്.