കണ്ണൂർ: കോർപറേഷൻ പരിസരത്തു കുടുംബശ്രീയുടെ നേതൃത്വത്തിൽ നടത്തിവന്ന കമ്യൂണിറ്റി കിച്ചൻ അടച്ചുപൂട്ടാൻ നിർദ്ദേശം നൽകിയില്ലെന്ന് മേയർ സുമാ ബാലകൃഷ്ണൻ. നിലവിൽ കോർപറേഷൻ ഓഫിസ് കോംപൗണ്ടിൽ ആയിരുന്നു രണ്ടു ദിവസമായി ഭക്ഷണം പാചകം ചെയ്തത്. എന്നാൽ അവിടെ ശുചിത്വമില്ലാത്ത സാഹചര്യമായിരുന്ന തിനാൽ മറ്റു സ്ഥലത്തേക്ക് മാറ്റാനുള്ള സൗകര്യം ഒരുക്കിയിരിക്കുകയായിരുന്നുവെന്നു മേയർ പറഞ്ഞു. തളാപ്പ് മിക്‌സസ് യു.പി സ്‌കൂൾ, സൺ ഷൈൻ ഓഡിറ്റോറിയം എന്നിവിടങ്ങളിൽ തുടർ ദിവസങ്ങളിൽ കമ്യൂണിറ്റി കിച്ചൻ പ്രവർത്തിക്കും. ഇന്നലെ വൈകിട്ട് വരെ കോർപറേഷൻ പരിസരത്ത് നിന്നു തയാറാക്കിയ ഭക്ഷണം ആണ് വിതരണം ചെയ്തതെന്നും മേയർ പറഞ്ഞു.