തലശ്ശേരി:തലശ്ശേരിയിൽ മാളിൽ തീപിടിത്തം. ഡൗൺ ടൗൺ മാളിലാണ് തീപിടിച്ചത്. ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് കണക്കാക്കുന്നത്. പെട്ടെന്ന് തീ അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. രാത്രി 11മണിയോടെയാണ് സംഭവം. തീപടരാതിരിക്കാൻ പാനൂർ, കൂത്തുപറമ്പ് യൂണിറ്റുകളിൽ നിന്നും അഗ്നിശമന സേന എത്തിയിരുന്നു. ഇപ്പോൾ തീ നിയന്ത്രണ വിധേയമാണ്. തലശ്ശേരി ഫയർ ഓഫീസർ രാംകുമാർ, രജ്ഞിത്, ശ്രീജിത്, പാനൂർ സ്റ്റേഷൻ ഓഫീസർ രാജീവൻ, കൂത്തുപറമ്പ് സ്റ്റേഷൻ ഓഫീസർ ശനിത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തീ അണച്ചത്. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു.