കണ്ണൂർ: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ലോക്ക് ഡൗണിൽ ജോലി നഷ്ടപ്പെട്ട ആൾ കേരള കരാത്തെ അസോസിയേഷൻ മെമ്പർമാർക്ക് 25 കിലോ അരി വീതം നല്കുമെന്ന് അസോസിയേഷൻ. സംഘടനയുടെ വെൽഫെയർ ഫണ്ടിൽ നിന്നാണ് ഈ തുക ചെലവഴിക്കുന്നതെന്ന് പ്രസിഡന്റ് പ്രഭാകരൻ നാമത്ത്, ജനറൽ സെക്രട്ടറി കെ.വി. മനോഹരൻ, ട്രഷറർ വി. അജിത് കുമാർ എന്നിവർ അറിയിച്ചു.