കണ്ണൂർ:കഴിഞ്ഞ രണ്ടു ദിവസത്തിനിടെ 11 പേർക്ക് കൊറോണ സ്ഥിരീകരിച്ചതോടെ കണ്ണൂരിൽ നിയന്ത്രണം ശക്തമാക്കി.കടകളിൽ ആവശ്യ സാധനങ്ങൾ വാങ്ങാനെത്തുന്നവർക്ക് നിയന്ത്രണം ശക്തമാക്കി കളക്ടർ സർക്കുലർ ഇറക്കി.

എല്ലാ കടകൾക്ക് മുന്നിലും ആളുകൾക്ക് നിൽക്കാൻ ഒരു മീറ്റർ അകലത്തിൽ വൃത്തം വരയ്ക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ വൃത്തത്തിൽ നിന്നുകൊണ്ട് മാത്രമേ കടയിൽ പ്രവേശിക്കാവു എന്നും നിർദേശമുണ്ട്.നിശ്ചിത അകലം പാലിക്കുന്നതിനായാണ് ഈ നിയന്ത്രണം.