കണ്ണൂർ:അഗതികൾക്കും കൊറോണനിരീക്ഷണത്തിലുള്ളവർക്കും ഭക്ഷണം നൽകി കോർപറേഷൻ.
ഇന്നലെ കോർപറേഷൻ പരിധിയിലുള്ള ആറു മേഖലകളിൽപ്പെട്ട താണ മെട്രിക് ഹോസ്റ്റൽ, സെന്റോർ ടൂറിസ്റ്റ് ഹോം, വിചിത്രാ ഹോട്ടൽ, അറഫാ ഹോട്ടൽ, ഗവ. പോളി ടെക്നിക്ക് എന്നിവിടങ്ങളിലുള്ളവർക്കും ഇതര സംസ്ഥാന തൊഴിലാളികൾ വസിക്കുന്ന ക്യാമ്പുകളിലുമാണ് ഭക്ഷണം നൽകിയത്.
300 ലേറെ പേർക്കാണ് ഉച്ചഭക്ഷണം നൽകിയത്. വരും ദിവസങ്ങളിലും മൂന്നു നേരവും ഭക്ഷണം നൽകുമെന്ന് മേയർ സുമാബാലകൃഷ്ണൻ പറഞ്ഞു.ഇതോടൊപ്പം അവശ്യ വസ്തുക്കൾ ഉൾപ്പെടുത്തിയുള്ള കിറ്റുകളും കോർപറേഷൻ ഒരുക്കുന്നുണ്ട്. ഇതര സംസ്ഥാന തൊഴിലാളികൾ ആവശ്യത്തിന് ഭക്ഷ്യവസ്തുക്കൾ ശേഖരിച്ച് വയ്ക്കാത്തത് കാരണം അവർ പട്ടിണിയിലാണ്. മാത്രമല്ല ജോലിയില്ലാതെ വീടുകളിൽ കഴിയുന്ന പാവപ്പെട്ട കുടുംബങ്ങൾക്കുമാണ് അവശ്യവസ്തുക്കളുടെ കിറ്റ് നൽകുന്നത്. അവശ്യവസ്തുക്കൾ മാർക്കറ്റുകളിൽ നിന്നു ശേഖരിച്ച ശേഷം വിതരണം ചെയ്യുന്നതിനുള്ള ശ്രമത്തിലാണ് ഭരണസമിതി. കോർപറേഷൻ പരിധിയിലുള്ളവരുടെ കണക്ക് ശേഖരിച്ച ശേഷമായിരിക്കും കിറ്റ് വിതരണം നടത്തുന്നത്.