കാസർകോട്: കൊറോണ വ്യാപനത്തെ തുടർന്ന് സർക്കാർ ഏർപ്പെടുത്തിയ ലോക് ഡൗൺ നിർദ്ദേശം ലംഘിച്ചതിന് കാസർകോട് ജില്ലയിൽ പൊലീസ് 172 കേസുകൾ രജിസ്റ്റർ ചെയ്തു. ജില്ലയിൽ ഇതുവരെ 206 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 109 വാഹനങ്ങളാണ് നിയന്ത്രണം ലംഘിച്ചു റോഡിൽ ഇറക്കിയതിന് പിടിച്ചെടുത്തത്.
മാർച്ച് 27 ന് മാത്രം ജില്ലയിൽ 34 കേസുകൾ രജിസ്റ്റർ ചെയ്തു. വിവിധ കേസുകളിലായി 55 പേരെ അറസ്റ്റ് ചെയ്തു. 18 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു.
ബേഡകം1,
കുമ്പള1,
ചിറ്റാരിക്കാൽ2,
വിദ്യാനഗർ5,
ബദിയടുക്ക3,
അമ്പലത്തറ1,
മഞ്ചേശ്വരം1,
ചീമേനി1
ചന്തേര3,
മേൽപ്പറമ്പ്1,
രാജപുരം2,
ആദൂർ1,
വെള്ളരിക്കുണ്ട്2,
ബേക്കൽ7,
കോസർകോട്3
ബൈറ്റ്
പൊലീസ് നടപ്പിലാക്കിയ കർശന നടപടികൾ മൂലം ആളുകൾ പുറത്തിറങ്ങുന്നത് കുറഞ്ഞിട്ടുണ്ട്. നിയന്ത്രണം ലംഘിക്കുന്ന ആളുകളുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. രോഗത്തിന്റെ ഗൗരവം ആളുകൾ ഉൾക്കൊണ്ടുതുടങ്ങി - ജില്ലാ പൊലീസ് മേധാവി പി എസ് സാബു