തളിപ്പറമ്പ്: പട്ടുവം ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സമൂഹ അടുക്കള പ്രവർത്തനം തുടങ്ങി. ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ കാഞ്ഞിരത്തറയിൽ നേരത്തെ പ്രതീക്ഷ കുടുംബശ്രീ ഹോട്ടൽ നടത്തിയ കെട്ടിടമാണ് സമൂഹ അടുക്കളയായി ഉപയോഗിക്കുന്നത്. പട്ടുവം ഡി.എസ്.എസ്. കോൺവെന്റ് ആണ് കെട്ടിടം സമൂഹ അടുക്കളയായി ഉപയോഗിക്കാൻ പഞ്ചായത്തിന് വിട്ടു നല്കിയത്. മറുനാടൻ തൊഴിലാളികൾക്കും, ആശ്രയമില്ലാതെ ഗൃഹ നിരീക്ഷണത്തിൽ കഴിയുന്നവർക്കും രണ്ട് നേരം ഭക്ഷണം എത്തിച്ച് നല്കും. ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എം.മൃദുലക്കാണ് സമൂഹ അടുക്കളയുടെ ചുമതല .സി.ഡി.എസ്.ചെയർപേഴ്സൺ സി.വി.നളിനിയുടെ നേതൃത്വത്തിൽ കുടുംബശ്രീ ഗ്രൂപ്പുകളാണ് ഭക്ഷണം ഉണ്ടാക്കുന്നത്.