കണ്ണൂർ: കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി സെൻട്രൽ ജയിലിൽ 78 തടവുകാർക്ക് പരോൾ. ജയിലുകളിലെ തടവുകാരുടെ എണ്ണം കുറയ്ക്കാൻ സുപ്രീം കോടതി നിർദ്ദേശമുണ്ടായിരുന്നു. ഇതുപ്രകാരം ഡി.ജി.പിയുടെ ഉത്തരവ് അനുസരിച്ചാണ് 78 പേർക്ക് പരോൾ നല്കിയതെന്ന് ജയിൽ സൂപ്രണ്ട് പറഞ്ഞു.

ഏഴു വർഷം വരെ ജയിൽ ശിക്ഷ അനുഭവിക്കുന്നവർക്കും വിചാരണ തടവുകാർക്കും പരോളോ ഇടക്കാല ജാമ്യമോ അനുവദിക്കാമെന്നായിരുന്നു സുപ്രീംകോടതിയുടെ നിർദ്ദേശം. ജീവപര്യന്തം തടവുകാരടക്കം നിലവിൽ പരോൾ ലഭിച്ചു വരുന്ന 78 പേർക്കാണ് 60 ദിവസത്തെ പരോൾ അനുവദിച്ചിരിക്കുന്നതെന്നും സൂപ്രണ്ട് പറഞ്ഞു.