തളിപ്പറമ്പ്: യൂത്ത് കോൺഗ്രസ് തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യധാന്യകിറ്റ് വിതരണം നടത്തി. നഗരസഭ വൈസ് ചെയർപേഴ്സൺ വത്സല പ്രഭാകരൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ രജനി രമാനന്ദ്, കൗൺസിലർമാരായ കെ.നിഷ, കെ.വി.ഗായത്രി, ദീപ രഞ്ജിത്ത്, പി.വത്സല, കെ.നബീസ ബീവി എന്നിവരുടെ നേതൃത്വത്തിലാണ് വിതരണം നടത്തിയത്. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.വി.രവീന്ദ്രൻ, യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ശ്രീജിത് കൂവേരി, യൂത്ത് കോൺഗ്രസ് മുൻ ബ്ലോക്ക് പ്രസിഡന്റ് രാഹുൽ ദാമോദരൻ തുടങ്ങിയവർ നേതൃത്വം നൽകി.