പാനൂർ:ഇതരസംസ്ഥാന തൊഴിലാളികൾക്ക് ആവശ്യമായ ഭക്ഷണവും മറ്റും നല്കണമെന്നാവശ്യപ്പെട്ട്
ബിൽഡിംഗ് ഉടമകൾക്ക് തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് അധികൃതർ നോട്ടീസ് നല്കി. തൊഴിലാളികളുടെ താമസ യിടങ്ങൾ ആരോഗ്യ വകുപ്പ് അധികൃൃതർ സന്ദർശിച്ചതിന് പിന്നാലെയാണിത്.
ബാറുകൾ അടച്ചതോടെ മദ്യം ഉപയോഗിച്ചു വരുന്നവർക്ക് ആവശ്യമായചികിത്സാസൗകര്യംഹെൽത്ത് സെന്ററിൽ ഒരുക്കും.മദ്യാസക്തി കുറക്കാനാവശ്യമായ മരുന്നുകൾ ഹെൽത്ത് സെന്ററിൽ ലഭ്യ്യമാക്കും പഞ്ചായത്ത് പ്രസിഡന്റ് കെ.സുരേഷ് ബാബു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സമീർ പറമ്പത്ത്. മെഡിക്കൽ ഓഫീസർ ആനന്ദവല്ലി ഹെൽത്ത് ഇൻസ്പെക്ടർ.ടെന്നിസൺ തോമസ് സ്ഥിതിഗതി വിലയിിരുത്തി.