പയ്യന്നൂർ : സെക്യൂരിറ്റി ജീവനക്കാരുടെ തൊഴിൽ സുരക്ഷിതത്വം ഉറപ്പു വരുത്തണമെന്ന‌് ജില്ല സെക്യൂരിറ്റി എംപ്ലോയീസ‌് യൂണിയൻ (സിഐടിയു) ജില്ല സെക്രട്ടറി പി വി കുഞ്ഞപ്പൻ ആവശ്യപ്പെട്ടു. ജില്ലയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ജീവനക്കാർ പല സ്ഥാപനങ്ങൾക്ക‌് മുന്നിലും തുടർച്ചയായി ജോലി ചെയ‌്തു വരികയാണ‌്. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ പകരം ജീവനക്കാർ എത്താത്തതിനാൽ സ്ഥാപന മേധാവികളുമായും തങ്ങളെ നിയോഗിച്ച സെക്യരിറ്റി ഏജൻസികളുമായും ബന്ധപ്പെടാൻ ശ്രമിച്ചാൽ കഴിയാത്ത അവസ്ഥയുമുണ്ട‌്. പലയിടത്തും പിരിച്ചു വിടൽ ഭീഷണി നേരിടുകയാണെന്ന‌ും സെക്രട്ടറി പറഞ്ഞു.