കണ്ണൂർ :ജില്ലാ ആശുപത്രിയിൽ കോറോണ ഐസൊലേഷൻ വാർഡിൽ കഴിയുന്നവർക്ക് കേരള എൻ .ജി. ഒ യൂണിയന്റെ നേതൃത്വത്തിൽ ബെഡ്ഷീറ്റുകൾ കൈമാറി. 200 ഡിസ്പോസിബിൾ ബെഡ്ഷീറ്റുകളും തലയിണ ഉറകളുമാണ് ജില്ലാ ആശുപത്രിയിലേക്ക് നൽകുന്നത്. കേരള എൻ. ജി .ഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് എം .വി .ശശിധരൻ ബെഡ്ഷീറ്റുകൾ ജില്ലാ കളക്ടർക്ക് കൈമാറി. എൻ. ജി. ഒ യൂണിയൻ ജില്ലാ സെക്രട്ടറി എ .രതീശൻ, ജില്ലാ ജോയിന്റ് സെക്രട്ടറി പി. പി സന്തോഷ് കുമാർ, കെ .മോഹനൻ എന്നിവർ സംബന്ധിച്ചു. കഴിഞ്ഞ ദിവസം പരിയാരം ഗവ.മെഡിക്കൽ കോളേജിലേക്കും 200 ബെഡ്ഷീറ്റുകളും തലയിണ ഉറകളും നൽകിയിരുന്നു.