കണ്ണൂർ: എം.വി.ആർ ആയുർവേദ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ആന്തൂർ നഗരസഭ പരിധിയിൽപ്പെട്ട 75 വയസ് കഴിഞ്ഞവർക്കും കിടപ്പുരോഗികൾക്കും കൊറോണ നിരീക്ഷണത്തിലുള്ളവർക്കും ആയുർവേദ മെഡിക്കൽ കിറ്റ് നൽകും. കേന്ദ്ര ആയുഷ് വകുപ്പിന്റെ നിർദ്ദേശപ്രകാരമുള്ള മരുന്നുകളായ ദുഷിവിഷാരി ഗുളിക, ആരോഗ്യ വർദ്ധിനി ഗുളിക, അഗസ്ത്യരസായനം, െയമഹാ ഓയിന്മെന്റ്, ഷഡംഗ പാനീയ ചൂർണ്ണം, വീട്ടിൽ കൊതുക് നിവാരണത്തിന് പുകയ്ക്കുന്നതിനായി അപരാജിത ചൂർണം തുടങ്ങിയവയാണ് കിറ്റിൽ ഉള്ളത്. ആദ്യഘട്ടത്തിൽ ആന്തൂർ മുനിസിപ്പാലിറ്റി പരിധിയിലാണ് കിറ്റ് വിതരണം. രണ്ടാംഘട്ടത്തിൽ പാപ്പിനിശ്ശേരി വിഷ ചികിത്സാ കേന്ദ്രത്തിൽ വച്ച് പാപ്പിനിശ്ശേരി പഞ്ചായത്തിലുള്ളവർക്ക് മെഡിക്കൽ കിറ്റ് നൽകുമെന്നും ഡയറക്ടർ പ്രൊഫ. ഇ. കുഞ്ഞിരാമൻ അറിയിച്ചു. ഫോൺ: 8943773836, 7510562323.