കണ്ണൂർ: കൊറോണ നിരീക്ഷണത്തിലായിരുന്ന ആൾ മരിച്ചു. കണ്ണൂർ ജില്ലയിലെ ചേലേരി സ്വദേശിഅബ്ദുൾ ഖാദർ (65) ആണ് മരിച്ചത്. വിദേശത്തുനിന്നും എത്തിയ ഇയാൾ വിമാനത്താവളത്തിൽ നിന്നുള്ള നിർദേശത്തെ തുടർന്ന് നിരീക്ഷണത്തിലായിരുന്നു. ഷാർജയിൽ നിന്ന് ഈമാസം 21ന് നാട്ടിലെത്തിയ സമയം മുതൽ ഖാദർ വീട്ടിൽ ഒറ്റയ്ക്ക് കഴിയുകയായിരുന്നു. ഭക്ഷണം കൊടുക്കാൻ ബന്ധുക്കൾ എത്തിയപ്പോൾ വീണു കിടക്കുന്ന നിലയിൽ കാണുകയായിരുന്നു. ഉടൻ ആരോഗ്യ പ്രവർത്തകർക്ക് വിവരം നൽകുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തെങ്കിലും മരണം സംഭവിച്ചിരുന്നു. സംസ്ഥാനത്ത് ഇന്നലെ ഒരാൾ കൊവിഡ് വൈറസ് ബാധയെ തുടർന്ന് മരിച്ചു എന്ന വിവരം അറിഞ്ഞതിനെതുടർന്ന് ഖാദർ അസ്വസ്ഥനായിരുന്നു എന്നാണ് വീട്ടുകാർ പറയുന്നത്. അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് ഇയാളെ സൗൺസിലിംഗിന് വിധേയമാക്കിയിരുന്നു.
പ്രാഥമിക റിപ്പോർട്ടനസുരിച്ച് ഹൃദയാഘാതമാണ് മരണകാരണം എന്നാണ് അറിയുന്നത്. ഹൃദ്രോഗത്തെ തുടർന്ന് നേരത്തെ ചികിത്സതേടിയിരുന്ന വ്യക്തിയാണ് ഖാദർ. ഇയാളുടെ സ്രവം പരിശോധനക്കയച്ചിട്ടുണ്ട്. ഇതിന്റെ ഫലം ലഭിച്ചാലെ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ. തുടർന്ന് ആരോഗ്യപ്രവർത്തകർ കൗൺസിലിങും നടത്തിയിരുന്നു. മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ മെഡിക്കൽ കേളേജിലേക്ക് മാറ്റി.