കണ്ണൂർ: മദ്യം ലഭിക്കാതെ പലരും ആത്മഹത്യ തുടങ്ങിയതോടെ ഡോക്ടറുടെ കുറിപ്പോടെ മദ്യം നൽകുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതോടെ ഡോക്ടർ മദ്യപാനിയ്ക്ക് നൽകിയതെന്ന പേരിലുള്ള പ്രിസ്ക്രിപ്ഷൻ വൈറലാകുന്നു. എം.സി വി.എസ്.ഒ.പി ബ്രാൻഡി 60 എം.എൽ സോഡയോടൊപ്പം ചേർത്ത് മൂന്ന് നേരം വറുത്ത നിലക്കടലയോട് ചേർത്ത് കഴിക്കാനാണ് കുറിപ്പ്. ഇന്നലത്തെ ഡേറ്റിട്ട് ഇറങ്ങിയ കുറിപ്പ് വൈറലായതോടെ ഡോക്ടറും ആശുപത്രിയും ഒറിജിനലാണോ എന്നറിയാൻ ആൾക്കാർ ഇതിലെ നമ്പറിൽ വിളി തുടങ്ങി. ഫോൺ വിളി ശല്യമായതോടെ ഡോക്ടർ മൊബൈൽ ഓഫ് ചെയ്തെന്നും ലാൻഡ് ഫോണിൽ എടുക്കുന്നില്ലെന്നും വിളിക്കുന്നവർ പരിഭവം പറയുന്നു. തങ്ങളുടെ മദ്യത്തിൽ മണ്ണ് വാരിയിടാൻ ശ്രമിച്ചവർക്കുള്ള മറുപടിയാണ് സർക്കാരിൻ്റെ ഈ തീരുമാനമെന്നും എല്ലാ ഡോക്ടർമാരും ഇതു പോലെ സഹകരിക്കണമെന്നുമാണ് കുടിയന്മാരുടെ ആവശ്യം.