കാഞ്ഞങ്ങാട് ആഘോഷങ്ങളും ഉത്സവങ്ങളും ഇല്ലാതായതോടെ പട്ടിണിയിലായ വാടക സാധന വിതരണക്കാർ ഐസൊലേഷൻ വാർഡുകൾ സജ്ജീകരിക്കാൻ രംഗത്ത്. കാഞ്ഞങ്ങാട് ലക്ഷ്മി മേഘൻ ആശുപത്രിയിൽ 100 ട്യൂബ് ലൈറ്റ്, 60 ഫാൻ എന്നിവ ഹയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ സൗജന്യമായി നൽകി. ലൈറ്റും ഫാനും ഘടിപ്പിക്കാൻ മാണിയാട്ട് ശോഭ ലൈറ്റ് ആൻഡ് സൗണ്ട്സിലെ തൊഴിലാളികളുടെ സേവനം സൗജന്യമായി വിട്ടു നൽകി. പടന്നക്കാട് കേന്ദ്ര സർവകലാശാല പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലും ഹയർ ഗുഡ്സ് ഓണേഴ്‌സ് സൗജന്യമായാണ് ലൈറ്റും ഫാനും നൽകിയത്. കാഞ്ഞങ്ങാട് ലക്ഷ്മി മേഘൻ ആശുപത്രിയിലെ പ്രവർത്തനങ്ങൾക്ക് നഗരസഭാ ചെയർമാൻ വി വി രമേശൻ, കേരള സ്റ്റേറ്റ് ഹയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി വി ബാലൻ, കുഞ്ഞിക്കണ്ണൻ തരംഗ് എന്നിവർ നേതൃത്വം നൽകി. പടം.. കാഞ്ഞങ്ങാട് ലക്ഷ്മി മേഘൻ ആശുപത്രിയിൽ ഐസൊലേഷൻ വാർഡ്
സജ്ജീകരിക്കുന്ന ഹയർ ഗുഡ്സ് തൊഴിലാളികൾ പടം സുരേന്ദ്രൻ