കാഞ്ഞങ്ങാട്: ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പഠനവും പരിചരണവും നൽകി വരുന്ന സംസ്ഥാനത്തെ സ്‌പെഷ്യൽ സ്‌കൂൾബഡ്സ് സ്‌കൂൾ വിദ്യാർത്ഥികളെയും അദ്ധ്യാപക അദ്ധ്യാപകതേര ജീവനക്കാരെയും സംസ്ഥാന സർക്കാരിന്റെ കൊറോണ സ്‌പെഷ്യൽ പാക്കേജിൽപെടുത്തി സംരക്ഷിക്കണമെന്ന് പാരന്റ്സ് അസോസിയേഷൻ ഫോർ ഇന്റലക്ച്വലി ഡിസേബിൾഡ് (പെയ്ഡ്) സംസ്ഥാന വൈസ് പ്രസിഡന്റ് ടി.മുഹമ്മദ് അസ്ലം മുഖ്യമന്ത്രിക്ക് അയച്ച ഇമെയിൽ സന്ദേശത്തിൽ ആവശ്യപ്പെട്ടു.