excise-

കണ്ണൂർ: 60 എം.എൽ ബ്രാൻഡിയിൽ സോഡ മിക്സ് ചെയ്ത് മൂന്ന് നേരം നിലക്കടലയോടൊപ്പം സേവിക്കാൻ കുറിപ്പടി നൽകിയ സംഭവത്തിൽ ഡോക്ടറുടെ മലക്കം മറിച്ചിൽ. തന്നെ അങ്ങനെയൊരു രോഗി കാണാനേ വന്നിട്ടില്ലെന്നും പഴയൊരു ലെറ്റർ പാഡിൽ തമാശയ്ക്ക് എഴുതി കൂട്ടുകാർക്ക് അയച്ചതാണെന്നും സമാനമായ ലെറ്റർ പാഡിൽ എഴുതുന്നു. ഇത് ഡിലീറ്റ് ചെയ്തെങ്കിലും കൂട്ടുകാർ ആരോ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഇട്ടതോടെ വൈറലായെന്നാണ് കുമ്പസാരം. ഇതിൽ ഖേദം പ്രകടിപ്പിക്കുകയും കൂടി ചെയ്തിട്ടുണ്ട്. ലെറ്റർ പാഡിൻ്റെ മുകളിൽ കൊടുത്ത നമ്പറിൽ കേരളകൗമുദി ഓൺലൈനിൽ നിന്നും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മൊബൈൽ ഇപ്പോഴും ഓഫിലാണ്. ഇതോടെ ഡോക്ടർക്ക് ഏതെങ്കിലും വിദ്വാന്മാർ പണി കൊടുത്തതാണോ... അതോ ഇങ്ങനൊരു ഡോക്ടർ തന്നെ ഉണ്ടോയെന്നും സംശയിക്കുന്നുണ്ട്.

മദ്യം ലഭിക്കാതെ മദ്യപാനികൾ ആത്മഹത്യ ചെയ്യുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരം മദ്യം നൽകാമെന്ന് പ്രഖ്യാപിച്ചത്. അതിനിടെ ഉണ്ടായ ഈ കുറിപ്പ് മലയാളികളെ ഏറെ ചിരിപ്പിക്കുന്നുണ്ട്.

kurip