കണ്ണൂർ: ജില്ലയിലെ 10 കൊറോണ കെയർ സെന്ററുകളിലായി 193 പേരെ താമസിപ്പിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ. 35 പേർ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലും 25പേർ കണ്ണൂർ ജില്ലാ ആശുപത്രിയിലും 25 പേർ തലശ്ശേരി ജനറൽ ആശുപത്രിയിലും 3 പേർ അഞ്ചരക്കണ്ടി ജില്ലാ കൊറോണ ചികിത്സാ കേന്ദ്രത്തിലും 10660 പേർ വീടുകളിലുമായി ആകെ 10748 പേർ ജില്ലയിൽ ഐസൊലേഷനിലും നിരീക്ഷണത്തിലുമുണ്ട്.
ജില്ലയിൽ സജ്ജമാക്കിയ 1848 ടീമുകൾ ഇന്ന് 24022 വീടുകൾ സന്ദർശിച്ച് ബോധവത്ക്കരണം നടത്തി.
ശ്രീകണ്ഠാപുരം, കൂട്ടുമുഖം എന്നിവിടങ്ങളിലെ 4 കേന്ദ്രങ്ങൾ സന്ദർശിച്ച് 205 അതിഥി തൊഴിലാളികൾക്കും ബോധവത്ക്കരണം നൽകി. ഇതുവരെയായി ജില്ലയിലെ 1646 കേന്ദ്രങ്ങളിൽ 11226 അതിഥി തൊഴിലാളികൾക്ക് ബോധവത്ക്കരണം നൽകുകയും ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്തു.