കണ്ണൂർ: ലോക് ഡൗണിനെ തുടർന്ന് വീടുകളിൽ ചടഞ്ഞുകൂടിയിരിക്കുന്നവരെ കൃഷിയിലേയ്‌ക്ക് ആകർഷിക്കാൻ പച്ചക്കറി കൃഷിയിൽ മത്സരം ഒരുക്കി ഹരിതകേരള മിഷൻ. കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ സഹകരണത്തോടെയാണ് പരിപാടി.
പുരയിട കൃഷി, മട്ടുപ്പാവ് കൃഷി എന്നീ ഇനങ്ങളിൽ പ്രത്യേകമായാണ് മത്സരം. നടീൽ വസ്തുക്കൾ സ്വന്തമായി സമാഹരിച്ചോ, കൃഷിഭവൻ, മറ്റ് ഏജൻസികൾ എന്നിവിടങ്ങളിൽ നിന്ന് ലഭിക്കുന്നവയോ ഉപയോഗിക്കാം. മികച്ച കർഷകർക്ക് തദ്ദേശ സ്ഥാപനതലത്തിലും ജില്ലാ തലത്തിലും സമ്മാനങ്ങൾ നൽകും. സമ്മാനാർഹരെ കണ്ടെത്തുന്നതിന് വാട്‌സ് ആപ്പ് സംവിധാനത്തിനൊപ്പം നേരിട്ടുള്ള പരിശോധനാ രീതിയും അവലംബിക്കുന്നതായിരിക്കുമെന്ന് ഹരിത കേരളം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ അറിയിച്ചു. ഫോൺ: 9605215180, 9526012938. താൽപര്യമുള്ളവർ 8129218246 എന്ന വാട്‌സ് ആപ്പ് നമ്പറിൽ രജിസ്റ്റർ ചെയ്ത് മത്സരത്തിൽ പങ്കെടുക്കാം.