കൂത്തുപറമ്പ്: കേന്ദ്ര സർക്കാർ പ്രക്യപിച്ചലോക്ക് ഡൗൺ ഒരാഴ്ചയിലേക്ക് കടന്നതോടെ കൂത്തുപറമ്പ് മേഖലയിൽ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കി. പത്തോളം പേരിൽ കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി ശക്തമാക്കിയിട്ടുള്ളത്. മെഡിക്കൽ ഷോപ്പുകളും, അവശ്യവസ്തുക്കളുടെ വിതരണ കേന്ദ്രങ്ങളും മാത്രമെ തുറന്നിരുന്നുള്ളു.
കൂത്തുപറമ്പ് നഗരസഭ, കോട്ടയം, മാങ്ങാട്ടിടം, മൊകേരി പഞ്ചായത്തുകൾ എന്നിവിടങ്ങളിലായാണ് പത്തോളം കൊറോണ കണ്ടെത്തിയിട്ടുള്ളത്. ഈ ഭാഗങ്ങളിൽ നിന്നുള്ള പത്തോളം പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലുമാണുള്ളത്.അതോടൊപ്പം അഞ്ഞൂറിലേറെപ്പേരെ വിവിധ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലും പാർപ്പിച്ചിട്ടുണ്ട്.
പഞ്ചായത്തുകൾ ഒരുക്കിയ താത്ക്കാലിക കേന്ദ്രങ്ങളിലാണ് നിരീക്ഷണത്തിലുള്ളവർ കഴിഞ്ഞു വരുന്നത്. ചുരുക്കം മെഡിക്കൽ സ്റ്റോറുകളും കൺസ്യൂമർ സ്റ്റോറുകൾ ഉൾപ്പെടെയുള്ള നിത്യോപയോഗ സാധന വിതരണ കേന്ദ്രങ്ങളും മാത്രമെ ടൗണിൽ ഞായറാഴ്ച്ചയും തുറന്നിരുന്നുള്ളു.