ഇന്നലെ കൊറോണ സ്ഥിരീകരിച്ചത് 7പേർക്ക്

ആകെ 89

കാസർകോട് : ഇന്നലെ ജില്ലയിൽ കൊറോണ സ്ഥിരീകരിച്ചവരിൽ ഏഴുപേരും ദുബായിയിൽ നിന്ന് എത്തിയവർ. ഇതോടെ ജില്ലയിൽ കൊറോണ രോഗം ബാധിച്ചവരുടെ എണ്ണം 89 ആയി ഉയർന്നു. ഇന്നലെ കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചവർ നെല്ലിക്കുന്ന്,​ മെഗ്രാൽ,​ ചെങ്കള,​ ചട്ടഞ്ചാൽ,​ മധൂർ സ്വദേശികളാണ്. ദുബായിൽ നിന്നെത്തിയതിന് ശേഷം വീടുകളിലും ആശുപത്രികളിലും നിരീക്ഷണത്തിൽ കഴിഞ്ഞു വരികയായിരുന്നു ഇവരെല്ലാം.