കാസർകോട്: കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ എത്തിയ പ്രത്യേക ഓഫീസർ കാസർകോട്ട് നടത്തിയത് മൂന്ന് മണിക്കൂർ നീണ്ടുനിന്ന യോഗം. സംസ്ഥാന സർക്കാരിന്റെ പ്രിൻസിപ്പൾ സെക്രട്ടറി അൽകേഷ് കുമാർ ശർമയാണ് പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ഇന്നലെ ജില്ലയിലെത്തിയത്. കളക്ടറേറ്റിൽ നടന്ന പ്രത്യേക യോഗത്തിൽ പങ്കെടുത്ത് ജില്ലയിലെ പ്രതിരോധ പ്രവർത്തനങ്ങളും നിലവിലെ സാഹര്യവും വിലയിരുത്തി. ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു, ഐ.ജി വിജയ് സാഖറെ, ഉത്തരമേഖലാ ഐ.ജി അശോക് യാദവ്, എസ്.പി പി.എസ് സാബു, ഡി.എം.ഒ ഡോ. എ.വി രാംദാസ് തുടങ്ങിയ ഉദ്യോഗസ്ഥർ സംബന്ധിച്ചു.