കാസർകോട് : ഏഴു പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ച ജില്ലയിൽ വീടുകളിലും ആശുപത്രികളിലുമായി നീരീക്ഷണത്തിൽ കഴിയുന്നത് 7050 പേരാണ്. ഇതിൽ വീടുകളിൽ 6923 പേരും ആശുപത്രികളിൽ 127 പേരുമാണ് നീരിക്ഷണത്തിൽ ഉള്ളത്. ഇതുവരെ റീപ്റ്റും അല്ലാതെയും 650 സാമ്പിളുകൾ ആണ് പരിശോധനക്കയച്ചിരിക്കുന്നത്. 376 പേരുടെ പരിശോധന ഫലം നെഗറ്റീവ് ആണ് . ഇതിൽ 192 പേരുടെ റിസൾട്ട് ലഭ്യമാമാകാനുണ്ട്.

ഇന്ന് പുതിയതായി 10 പേരെ കൂടി ഐസൊലേഷൻ വാർഡുകളിൽ പ്രവേശിപ്പിച്ചു. ജില്ലാ കൊറോണ കൺട്രോൾ സെൽ വിളിച്ച 213 കോളുകൾക് സൈക്കോളജിക്കൽ സപ്പോർട്ട് നൽകി . പൊതുജനങ്ങളുടെ സംശയ നിവാരണത്തിനായി ജില്ലയിലെ വിവിധ ആശുപത്രികൾ കേന്ദ്രികരിച്ചു ഹെല്പ്ഡെസ്ക് സജീവമായി പ്രവർത്തിച്ചു വരുന്നു. വാർഡ് തല ജാഗ്രതാ സമിതികൾ ഉർജ്ജിതപ്പെടുത്തി .ഏഴ് പേർക്കാണ് ഇന്ന് കൊറോണ സ്ഥിരീകരിച്ചത്.