ധർമ്മശാല:എം.വി. ആർ ആയുർവേദ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ കായചികിത്സ (ജനറൽ മെഡിസിൻ) വിഭാഗത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഡീ അഡിക്ഷൻ ക്ളീനിക്ക് വിപുലീകരിക്കുന്നു.കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ഒറ്റപ്പെട്ട് കഴിയുന്നവർക്കും മറ്റ് മാനസിക സംഘർഷം നേരിടുന്നവർക്കും സാന്ത്വനമായി ടെലി കൗൺസിലിംഗ് രാവിലെ 9 മണിമുതൽ വൈകുന്നേരം 4 മ
ണിവരെ ഇവിടെ നിന്ന് ലഭിക്കും.ക്ലിനിക്കൽ സൈക്കോളജിസ്റ്റായ ഡോ.ആർ.ദിവ്യശ്രി,​ഹരിത എന്നിവരുടെ സേവനം ലഭ്യമായിരിക്കും.
കൂടാതെ മദ്യാസക്തിയിലുള്ളവർക്കും ഡി അഡിക്ഷൻ സെന്ററിൽ സൗജന്യ കൗൺസിലിംഗും കിടത്തി ചികിത്സയും മരുന്നും നൽകും.പ്രത്യേക വാർഡ് സൗകര്യവും ഇതിനുവേണ്ടി സജ്ജമാക്കിയിട്ടുണ്ടെന്ന് ഡയരക്ടർ പ്രൊഫ.ഇ.കുഞ്ഞിരാമൻ അറിയിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ.മുരളീധരൻ,​എ.കെ , മെഡിക്കൽ സൂപ്രണ്ട് ഡോ.സ്മിത , വൈസ് പ്രിൻസിപ്പാൾ ഡോ.ഷൈജുകൃഷ്ണൻ .പി.ചീഫ് ഇന്നവേറ്റീവ് ഓഫീസർ ഡോ.വിനീത് ജോർജ്ജ്, അസിസ്റ്റന്റ് പ്രൊഫസർ ഡോ. ടോണി തോമസ്, ഡോ.എസ്. അനുപമ. എന്നിവരുടെ നേതൃത്വത്തിലാണ് സെന്ററിന്റെ പ്രവർത്തനം. .കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ഫോൺ: 8943773836(ഡോ.അൻസാർ )