കണ്ണൂർ: കൊറോണ വൈറസ് വ്യാപനം തടയാൻ ജയിലിലും മുൻകരുതൽ. ജയിലുകളിലെ തിരക്കു കുറയ്ക്കുന്നതിന്റെ ഭാഗമായി കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് 78 തടവുകാരെ പരോളിൽ വിട്ടയച്ചു. നേരത്തെ സുപ്രീംകോടതി ഇതുസംബന്ധിച്ച് ഉത്തരവ് ഇറക്കിയിരുന്നു. 60 ദിവസത്തെ പരോളാണ് ഇപ്പോൾ അനുവദിച്ചിട്ടുള്ളത് ജീവപര്യന്തം തടവുകാരും ഇതിൽപെടും. ജയിലിലെ 300 തടവുകാർക്ക് പരോളോ ഇടക്കാല ജാമ്യമോ അനുവദിക്കുന്നതു പരിഗണിക്കാമെന്ന് സെൻട്രൽ ജയിൽ സൂപ്രണ്ട് ബാബുരാജ് സംസ്ഥാന സർക്കാരിന് നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. ഏഴു വർഷം വരെ ജയിൽശിക്ഷ അനുഭവിക്കുന്നവർക്കും വിചാരണ തടവുകാർക്കും പരോളോ ഇടക്കാല ജാമ്യമോ അനുവദിക്കാമെന്നായിരുന്നു സുപ്രീം കോടതി നിർദേശം. വരും ദിവസങ്ങളിൽ മറ്റ് ജയിലുകളിലും സമാനമായ നടപടി ഉണ്ടാകും.