കണ്ണൂർ: അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിൽ പൊലീസ് റൂട്ട് മാർച്ച് നടത്തി. ഇന്നലെ പായിപ്പാട് ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം ഉണ്ടായ പശ്ചാത്തലത്തിലാണിത്. കക്കാട്, പൊയ്ത്തുംകടവ്, കണ്ണൂർ സൗത്ത് ബസാർ, താണ,പാറക്കണ്ടി, പടന്നപ്പാലം ഭാഗങ്ങളിലാണ് റൂട്ട് മാർച്ച് നടത്തിയത്. ഹിന്ദിയിൽ അനൗൺസ്മെന്റ് നടത്തി. എ.ആർ ക്യാമ്പ്, വനിതാ പൊലീസ്, ടൗൺ പൊലീസ് സ്റ്റേഷൻ, വളപട്ടണം സ്റ്റേഷനിലെ പൊലീസുകാരാണ് അണി നിരന്നത്.